ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം; കൂകിയവർക്കും അധിക്ഷേപിച്ചവർക്കും  മറുപടിയുമായി നടി റിനി ആൻ ജോർജ്  

മുഖ്യമന്ത്രി വി.ഡി. സതീശന്റേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ തനിക്കെതിരേ ഉയരുന്ന അധിക്ഷേപങ്ങൾക്ക് മറുപടിയുമായി നടി റിനി ആൻ ജോർജ് രംഗത്ത്. തനിക്കെതിരായി സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരേ രൂക്ഷമായ ഭാഷയിലാണ് നടി മറുപടി നൽകിയത്. താൻ ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം തന്നെയാണെന്ന് പരിഹാസങ്ങൾക്ക് നടി മറുപടി നൽകി.

നടിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം 

ഒരു പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങിൽ ഒരു പെൺകുട്ടിയെ വളഞ്ഞിട്ടു കൂവി വിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലർക്കും രേവന്ത് റെഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോൾ രക്തം തിളയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം. ഇങ്ങനെ തന്നെ ആയിരിക്കണം രാഷ്ട്രീയ പ്രവർത്തനം. മാതൃക രാഷ്ട്രീയപ്രവർത്തകർ... എന്നെ അവതാരം എന്ന് വിളിച്ചു കളിയാകുന്നവർക്കായി അതെ ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം...

നടിക്കെതിരേ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. സാധാരണ പ്രവർത്തകർക്ക് സത്യപ്രതിജ്ഞ നടക്കുന്ന പന്തലിലേക്ക് പ്രവേശം ലഭിക്കാതിരുന്നപ്പോൾ, പാർട്ടിക്കെതിരേ സംസാരിക്കുകയും പേരുദോഷം ഉണ്ടാക്കുകയും ചെയ്ത റിനി ആൻ ജോർജ് എങ്ങനെ വി.ഐ.പി. പാസിൽ അവിടെ കയറിക്കൂടിയെന്ന് വിജിൽ മോഹൻ ചോദിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ റിനിക്കുനേരെ ഒരുകൂട്ടം കോൺഗ്രസ് പ്രവർത്തകർ കൂകിവിളിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയും മോഡലുമായ റിനി, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു.