'യുവനടിയുടെ ബന്ധുവിന്റെ ബലാത്സംഗ പരാതി':ഡോക്ടര്‍ ജോണ്സണ് വര്‍ഗീസിന്റെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍
ബലാത്സംഗക്കേസ് പ്രതിയായ ഡോക്ടര്‍ ജോണ്സണ് വര്‍ഗീസ് പകര്‍ത്തിയ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടെത്തി പൊലീസ്. ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ ദൃശ്യങ്ങളുണ്ടായിരുന്നു.
കേസിന് പിന്നാലെ ഇയാളെ പുറത്താക്കിയതായി ആസ്റ്റര്‍ മെഡിസിറ്റി അധികൃതര്‍ അറിയിച്ചു
കൊച്ചി: ബലാത്സംഗക്കേസ് പ്രതിയായ ഡോക്ടര്‍ ജോണ്സണ് വര്‍ഗീസ് പകര്‍ത്തിയ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടെത്തി പൊലീസ്. ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ ദൃശ്യങ്ങളുണ്ടായിരുന്നു.
ഡോക്ടര്‍ ഒളിവിലാണെന്നാണ് വിവരം.പരാതിക്കാരി തന്നെ ഇയാളുടെ ഫോണ്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.മദ്യം നല്കി ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞിരുന്നു
കേസിന് പിന്നാലെ ഇയാളെ പുറത്താക്കിയതായി ആസ്റ്റര്‍ മെഡിസിറ്റി അധികൃതര്‍ അറിയിച്ചു. യുവനടിയുടെ ബന്ധുവിനെ പൊലീസ് മദ്യംനല്‍കി ബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് പൊലീസ് നിര്‍ണായകമായ പല വിവരങ്ങളും കണ്ടെത്തിയിരിരിക്കുന്നത്.
ഡോക്ടറില്‍ നിന്ന് യുവനടി തട്ടിയെടുത്തു എന്ന് പറയുന്ന ഫോണ്‍ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധനകള്‍ നടത്തുന്നത്. മര്‍ദനക്കേസില്‍ യുവനടിയും ബിപിന്‍ പെരുമ്പള്ളിയും ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിലെത്തുകയുമാണ്.