നടി മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാന്‍ സാമൂഹിക മാധ്യമങ്ങളോട് കോടതി
നടി മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാന്‍ സാമൂഹിക മാധ്യമങ്ങളോട് കോടതി
കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍, യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ എന്നിവര്‍ക്ക് മുന്‍സിഫ് കോടതി സമന്‍സ് അയച്ചു
അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്ന സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
നടി മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് എറണാകുളം മുന്‍സിഫ് കോടതി നിര്‍ദ്ദേശം നല്‍കി. തനിക്കെതിരെ നിരന്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്ന സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍, യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ എന്നിവര്‍ക്ക് മുന്‍സിഫ് കോടതി സമന്‍സ് അയച്ചു. കൂടാതെ, ഇത്തരത്തിലുള്ള വ്യാജവും അപകീര്‍ത്തികരവുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാന്‍ അനുവദിച്ച മെറ്റ പ്ലാറ്റ്ഫോമും ഹര്‍ജിയില്‍ മറുപടി നല്‍കണം.
നടി മഞ്ജു വാര്യര്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്നായിരുന്നു സനല്‍ കുമാര്‍ ശശിധരന്‍ നേരത്തെ നടത്തിയ ആരോപണം. ഈ വസ്തുതാവിരുദ്ധമായ പ്രചാരണത്തിനെതിരെ മഞ്ജു വാര്യരുടെ കുടുംബം ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിനുശേഷമാണ് സനല്‍ കുമാര്‍ ശശിധരന്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മഞ്ജു വാര്യര്‍ മുന്നോട്ടുപോയത്.