കടുത്ത പനിയും ശരീരവേദനയും; നടി മമിത ബൈജു ആശുപത്രിയില്‍
കടുത്ത പനിയും ശരീരവേദനയും മൂലം നടി മമിത ബൈജു ആശുപത്രിയിൽ. താരത്തെ പനി മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നതായാണ് വിവരം. ആശുപത്രിയാലയതോടെ മമിതയുടെ ഓസ്‌ട്രേലിയന്‍ യാത്ര മാറ്റി വച്ചിരിക്കുകയാണ്. ക്ലൈഡ് മലയാളി സംഘടപ്പിക്കുന്ന ഓണ പരിപാടിയിലായിരുന്നു മമിത മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്.
കടുത്ത പനിയും ശരീരവേദനയും മൂലം നടി മമിത ബൈജു ആശുപത്രിയിൽ. താരത്തെ പനി മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നതായാണ് വിവരം. ആശുപത്രിയാലയതോടെ മമിതയുടെ ഓസ്‌ട്രേലിയന്‍ യാത്ര മാറ്റി വച്ചിരിക്കുകയാണ്. ക്ലൈഡ് മലയാളി സംഘടപ്പിക്കുന്ന ഓണ പരിപാടിയിലായിരുന്നു മമിത മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്. വിഡിയോ സന്ദേശത്തിലൂടെ തന്റെ ആരോഗ്യവസ്ഥ പറഞ്ഞു കൊണ്ട് വരാന്‍ പറ്റാത്തതില്‍ മാപ്പ് പറയുകയായിരുന്നു മമിത ബൈജു.
''എല്ലാവര്‍ക്കും ഓണാശംസകള്‍. നിര്‍ഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്ക് അവിടെ എത്തിച്ചേരാന്‍ സാധിക്കില്ല. ഞാനിപ്പോള്‍ ആശുപത്രിയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ വന്നേനെ. പക്ഷെ പരിപൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ശരീരവേദനയും അലര്‍ജിയും ആസ്മാറ്റിക്കും ആയതിനാല്‍ യാത്ര ചെയ്യരുത് എന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. എനിക്ക് വേറൊരു നിവൃത്തിയില്ലാതായിപ്പോയി. അല്ലായിരുന്നുവെങ്കില്‍ ഞാന്‍ വന്നേനെ. പരിപാടി ഞാന്‍ മിസ് ചെയ്യും. നിങ്ങളുടെ കുടുംബത്തിലേക്ക് വരാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എല്ലാവരും ക്ഷമിക്കണം. ഇങ്ങനൊരു അവസ്ഥയായതുകൊണ്ടാണ്. മറ്റൊരു അവസരത്തില്‍ അത് നടക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു'' എന്നാണ് മമിത പറഞ്ഞത്.