നടിയെ ആക്രമിച്ച കേസ് ; ആറ് പ്രതികൾക്കും 20 വർഷം തടവ് 

നടിയെ ആക്രമിച്ച കേസിൽ വിധി പ്രഖ്യാപിച്ചു. പ്രതികൾക്ക് 20 വർഷം തടവാണ് ശിക്ഷ. കോടതി മുറിയിൽ അരങ്ങേറിയത് നാടകീയവും വൈകാരികവുമായ രംഗങ്ങൾ കുറ്റക്കാരായ ആറ് പേരുടെ ശിക്ഷാ വിധിയാണ് ഇപ്പോൾ കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.

 

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിധി പ്രഖ്യാപിച്ചു. പ്രതികൾക്ക് 20 വർഷം തടവാണ് ശിക്ഷ. കോടതി മുറിയിൽ അരങ്ങേറിയത് നാടകീയവും വൈകാരികവുമായ രംഗങ്ങൾ കുറ്റക്കാരായ ആറ് പേരുടെ ശിക്ഷാ വിധിയാണ് ഇപ്പോൾ കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.

 അതേസമം വീട്ടിൽ അമ്മ മാത്രമാണെന്ന് പൾസർ സുനി കോടതിയെ അറിയി ച്ചിരുന്നു. കൂടാതെ അതിക്രൂരമായ കുറ്റകൃത്യം നടന്നില്ലെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ വാ​ദം.