നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ
നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഗായിക ചിൻമയി ശ്രീപാദ. Wo Just Wo എന്നാണ് ചിൻമയി ശ്രീപാദ പ്രതികരിച്ചിരിക്കുന്നത്. കോടതി വിധിയെ പരിഹസിച്ചാണ് ഗായിക ചിൻമയി ശ്രീപാദ പ്രതികരണം അറിച്ചിരിക്കുന്നത്
Updated: Dec 8, 2025, 15:43 IST
Wo Just Wo എന്നാണ് ചിൻമയി ശ്രീപാദ പ്രതികരിച്ചിരിക്കുന്നത്. കോടതി വിധിയെ പരിഹസിച്ചാണ് ഗായിക ചിൻമയി ശ്രീപാദ പ്രതികരണം അറിച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഗായിക ചിൻമയി ശ്രീപാദ. Wo Just Wo എന്നാണ് ചിൻമയി ശ്രീപാദ പ്രതികരിച്ചിരിക്കുന്നത്. കോടതി വിധിയെ പരിഹസിച്ചാണ് ഗായിക ചിൻമയി ശ്രീപാദ പ്രതികരണം അറിച്ചിരിക്കുന്നത്.
എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽവച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. 2017 ജൂലൈ പത്തിനാണ് കേസിൽ നടൻ ദിലീപ് പിടിയിലാകുന്നത്.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു