നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കണമെന്ന അപ്പീൽ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ ഹൈക്കോടതി വാദം കേള്‍ക്കും.
 

 

ഇവരുടെ ശിക്ഷ വർധിപ്പിക്കണമെന്നും, ദിലീപടക്കം വെറുതെ വിട്ട നാലുപ്രതികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള സർക്കാരിൻ്റെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ ഹൈക്കോടതി വാദം കേള്‍ക്കും.
പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള പ്രതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വാദം.

വാദം കേള്‍ക്കാനായി അപ്പീല്‍ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.കേസിൽ ആറ് പ്രതികളെ 20 വർഷത്തെ കഠിനതടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. ഇതിനെതിരായ അപ്പീലിലിൽ തീരുമാനമാകുന്നതുവരെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്നാണ് പ്രതികളുടെ ആവശ്യം. ഇവരുടെ ശിക്ഷ വർധിപ്പിക്കണമെന്നും, ദിലീപടക്കം വെറുതെ വിട്ട നാലുപ്രതികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള സർക്കാരിൻ്റെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

2017 ഫെബ്രുവരി 17 നാണ് കൊച്ചിയിൽ ഓടുന്ന കാറിൽ വച്ച് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനി ഉൾപ്പെടെ 6 പ്രതികളെ ശിക്ഷിച്ച എറണാകുളം പ്രlൻസിപ്പൽ സെഷൻസ് കോടതി, ദിലീപുൾപ്പെടെ 4 പേരെ വെറുതെ വിട്ടിരുന്നു.