‘നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല,ഞാൻ സിനിമ കാണാറില്ല’ : വെള്ളാപ്പള്ളി നടേശൻ

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിക്കാനില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ആലപ്പുഴയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ്

 

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിക്കാനില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ആലപ്പുഴയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. “നടന്മാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല, ഞാൻ സിനിമ കാണാറില്ല,” അദ്ദേഹം പറഞ്ഞു. ദിലീപിനെക്കുറിച്ച് വ്യക്തിപരമായ കാര്യങ്ങൾ തനിക്കറിയില്ലെന്നും, എന്നാൽ അദ്ദേഹം നല്ല നടനാണെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഉപരിയാണ്. വ്യക്തിബന്ധങ്ങൾ ഉൾപ്പെടെ പല ഘടകങ്ങളും ഇതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. മൂന്ന് മുന്നണികളും വാശിയോടെ പ്രവർത്തിച്ചതിനാലാണ് പോളിംഗ് ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്ത് പോലുള്ള ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ സ്ത്രീകളെ കയറ്റിയെന്ന ആരോപണം ഉയർന്നപ്പോഴും എൽഡിഎഫ് തൂത്തുവാരിയത് ഓർക്കണം. സർക്കാർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്, എന്നാൽ അത് വേണ്ട രീതിയിൽ ജനങ്ങളിലേക്ക് പ്രചരിപ്പിക്കാനായില്ല. സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.