സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു ; നടൻ വിനായകനെതിരെ പരാതി
സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ മാവേലിക്കര പോലീസ് കേസെടുത്തു. തഴക്കര സ്വദേശിയുടെ പരാതിയിലാണ് നടപടി. വിനായകനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി, പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെന്നാണ് കേസ്. ഇതോടെ തനിക്കും മകൾക്കും വലിയ മാനഹാനി ഉണ്ടായെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.
Jul 10, 2026, 11:00 IST

ബാലാവകാശ കമ്മീഷൻ ഇടപെട്ടതിനെത്തുടർന്നാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, മാനനഷ്ടം, സ്വകാര്യതയുടെ ലംഘനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലുണ്ടായ സംഭവത്തിൽ, കമ്മീഷന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് പോലീസ് കേസ് നടപടികളിലേക്ക് നീങ്ങിയത്.