തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നടന്‍ സുധീര്‍ കരമന തന്നെ; ഔദ്യോഗിക പ്രഖ്യാപനമായി   

മത്സരിക്കുന്നതുമായി ബന്ധപ്പെട്ട പാര്ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തിറങ്ങി.  

 

 തിരുവനന്തപുരം: നടൻ സുധീർ കരമന തിരുവനന്തപുരം മണ്ഡലത്തില്‍ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട പാര്ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തിറങ്ങി.   ഇടതുസ്വതന്ത്രനായിട്ടാണ് സുധീര്‍ കരമന മത്സരിക്കുക. ഇതോടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ചിത്രം ഔദ്യോഗികമായി തെളിഞ്ഞു.

തിരുവനന്തപുരം സ്വദേശിയും നടനുമായ  സുധീര്‍ കരമന വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പളാണ്. അന്തരിച്ച നടന്‍ കരമന ജനാര്‍ദ്ദനന്‍ നായരുടെയും ജയ ജെ നായരുടെയും മകനാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാത്ത നാല് മണ്ഡലങ്ങളിലൊന്നായിരുന്നു തിരുവനന്തപുരം. മുന്‍ മന്ത്രി ആന്റണി രാജുവിന് അയോഗ്യത വന്നതോടെയാണ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിസന്ധിയുണ്ടായത്. സിഎംപി നേതാവ് സി.പി ജോണ്‍ ആണ് തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി.