തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നടന്‍ സുധീര്‍ കരമന ; ഇടതുസ്വതന്ത്രനായി മത്സരിക്കും
സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
Mar 20, 2026, 17:18 IST
തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ ചലച്ചിത്ര താരം സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇടതുസ്വതന്ത്രനായിട്ടാണ് സുധീര്‍ കരമന മത്സരിക്കുക. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഇതോടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ സുധീര്‍ വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പളാണ്. അന്തരിച്ച നടന്‍ കരമന ജനാര്‍ദ്ദനന്‍ നായരുടെയും ജയ ജെ നായരുടെയും മകനാണ്.സിഎംപി നേതാവ് സിപി ജോണ്‍ ആണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.