നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടൻ ചികിത്സയിലുള്ളത്.

 

തനിക്ക് ലിവര്‍ സിറോസിസ് എന്ന രോഗം വന്നത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നുവെന്നും ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു

കൊച്ചി: നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടൻ ചികിത്സയിലുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് നടൻ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആരോ​ഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതരോ കുടുംബാം​ഗങ്ങളോ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം കടുത്ത വെല്ലുവിളികൾ നേരിട്ടിരുന്നു. തനിക്ക് ലിവര്‍ സിറോസിസ് എന്ന രോഗം വന്നത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നുവെന്നും ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.