നടൻ രമേഷ് പിഷാരടി തൃപ്പൂണിത്തുറയിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥിയാകും ? ചർച്ചകൾ പുരോഗമിക്കുന്നു
സിറ്റിങ് എംഎൽഎയായ കെ. ബാബു മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിനുപിന്നാലെയാണ് രമേഷ് പിഷാരടിയുടെ പേര് ഉയർന്നു വന്നിരിക്കുന്നത്.
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ രമേഷ് പിഷാരടി തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് സൂചന. ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണ്. സിറ്റിങ് എംഎൽഎയായ കെ. ബാബു മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിനുപിന്നാലെയാണ് രമേഷ് പിഷാരടിയുടെ പേര് ഉയർന്നു വന്നിരിക്കുന്നത്.
1991ലാണ് കെ.ബാബുവിലൂടെ കോൺഗ്രസ് ഇടത് മണ്ഡലമായിരുന്ന തൃപ്പൂണിത്തുറ പിടിച്ചെടുത്തത്. തുടർച്ചയായി അഞ്ച് തവണയാണ് ബാബു മണ്ഡലത്തിൽ വിജയിച്ചത്. 2016ൽ ബാബുവിനെ പരാജയപ്പെടുത്തി പി.സ്വരാജ് മണ്ഡലം പിടിച്ചെടുത്തു. എന്നാൽ 2021ൽ ബാബു സ്വരാജിനെ തോൽപ്പിച്ച് വീണ്ടും അധികാരത്തിലേറി. സ്വരാജ് ഇത്തവണ തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. കൊച്ചി മുൻ മേയർ എം. അനിൽ കുമാറിനെയാണ് സിപിഎം തൃപ്പൂണിത്തുറയിലേക്ക് നിർദേശിക്കാൻ സാധ്യത. തദ്ദേശതെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭ ബിജെപി പിടിച്ചെടുത്തിരുന്നു.