നമുക്ക് ശരിയായ തീരുമാനം എടുക്കാം,സഖാവ് വിജയൻ വിജയിക്കട്ടെ, മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകൾ നേർന്ന് നടൻ കമൽ ഹാസൻ
കേരളം എന്ന സംസ്ഥാനം എന്റെ കൂടി കേരളമാണെന്ന് എനിക്ക് തോന്നുന്നു
മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് നടൻ കമൽ ഹാസൻ. നമുക്ക് ശരിയായ തീരുമാനം എടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം.- എന്നാണ് കമൽ ഹാസൻ എക്സിൽ കുറിച്ചിരിക്കുന്നത്.
എല്ലാത്തിനുമുപരി, കേരളം എന്ന സംസ്ഥാനം എന്റെ കൂടി കേരളമാണെന്ന് എനിക്ക് തോന്നുന്നു. ചിലർ, അവരുടെ എക്സ്ക്ലൂസീവ് മനോഭാവത്തിന്റെ ഭാഗമായി എനിക്ക് ഒരു പുറംനാട്ടുകാരന്റെ പദവി നൽകിയാലും, ഞാൻ വൈകാരികമായി കേരളത്തോട് ഏറെ അടുപ്പം പുലർത്തുന്നു. അതിനാൽ, ആ സംസ്ഥാനത്തിൻ്റെ ഗുണഭോക്താക്കളോട് (ഞാൻ ഉൾപ്പെടെ) കഴിഞ്ഞ ദശാബ്ദത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനം എടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം". - കമൽ ഹാസൻ എക്സിൽ കുറിച്ചു. മുഖ്യമന്ത്രിയുമായി വളരെ അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാൾ കൂടിയാണ് കമൽ ഹാസൻ.