നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

 

പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയില്‍ വച്ചായിരുന്നു മരണം.

 

സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ വെച്ച് നടക്കും.

നടനും,പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയില്‍ വച്ചായിരുന്നു മരണം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ വെച്ച് നടക്കും. കുട്ടിശങ്കരന്‍ - സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണന്‍ പട്ടാമ്പി സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനാണ്.

റിലീസാവാനിരിക്കുന്ന റേച്ചലില്‍ ആണ് അവസാനം അഭിനയിച്ച ചിത്രം. പുലിമുരുകന്‍ , പുനരധിവാസം , അനന്തഭദ്രം , ഒടിയന്‍ , കീര്‍ത്തിചക്ര , വെട്ടം , ക്രേസി ഗോപാലന്‍ , കാണ്ഡഹാര്‍ , തന്ത്ര , 12 th മാന്‍, ,മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര, കിളിച്ചുണ്ടന്‍ മാമ്പഴം, തുടങ്ങി 23 ഓളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മേജര്‍ രവി , ഷാജി കൈലാസ് , വി കെ പ്രകാശ് , സന്തോഷ് ശിവന്‍ , കെ ജെ ബോസ് , അനില്‍ മേടയില്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളില്‍ നിര്‍മ്മാണ നിര്‍വ്വഹണ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.