ആറ്റുകാല്‍ പൊങ്കാലയിലെ ശുചീകരണ വീഴ്ചയില്‍ നടപടി;10 ഹെല്‍ത്ത് ഇൻസ്പെക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലംമാറ്റി
ആറ്റുകാല്‍ പൊങ്കാലക്ക് ശേഷമുള്ള ശുചീകരണ വീഴ്ചയില്‍ 10 ഹെല്‍ത്ത് ഇൻസ്പെക്ടർമാരെ കോർപറേഷൻ കൂട്ടത്തോടെ സ്ഥലം മാറ്റി. സ്വാഭാവിക സ്ഥലം മാറ്റമാണെന്നാണ് കോർപറേഷൻ വിശദീകരണം.
Updated: Mar 7, 2026, 14:29 IST
ബിജെപി തിരുവനന്തപുരം കോർപറേഷനില്‍ ഭരണം നേടിയ ശേഷമുള്ള ആദ്യ പൊങ്കാലയാണ് ഇത്തവണ നടന്നത്.
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് ശേഷമുള്ള ശുചീകരണ വീഴ്ചയില്‍ 10 ഹെല്‍ത്ത് ഇൻസ്പെക്ടർമാരെ കോർപറേഷൻ കൂട്ടത്തോടെ സ്ഥലം മാറ്റി. സ്വാഭാവിക സ്ഥലം മാറ്റമാണെന്നാണ് കോർപറേഷൻ വിശദീകരണം.
ആറ്റുകാല്‍ ക്ഷേത്രം ഉള്‍ക്കൊള്ളുന്ന മടക്കാട് സർക്കിളിലെ മൂന്ന് പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർമാർ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് കോർപറേഷൻ സ്ഥലം മാറ്റിയത്. രണ്ട് സീനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർമാർ 8 പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർമാർ ഉള്‍പ്പെടെ 10 എച്ച്‌ഐമാർക്കാണ് സ്ഥലം സ്ഥലം മാറ്റം.ബിജെപി തിരുവനന്തപുരം കോർപറേഷനില്‍ ഭരണം നേടിയ ശേഷമുള്ള ആദ്യ പൊങ്കാലയാണ് ഇത്തവണ നടന്നത്. .