മന്ത്രി കെ.എം. ഷാജിയെ അധിക്ഷേപിച്ച് സമൂഹമാധ‍്യമത്തിൽ  പോസ്റ്റ്; പൊലീസുകാരനെതിരേ നടപടി

മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം. ഷാജിയെ സമൂഹമാധ‍്യമത്തിൽ അധിക്ഷേപിച്ചു കൊണ്ട് പോസ്റ്റിട്ട പൊലീസ് ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുജിത്തിനെതിരേയാണ് നടപടി. പൊലീസ് ഫ്രണ്ട്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ കെ.എം. ഷാജി വർഗീയവാദിയാണെന്ന് ആരോപിച്ചായിരുന്നു പോസ്റ്റ്.

 

കാസർഗോഡ്: മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം. ഷാജിയെ സമൂഹമാധ‍്യമത്തിൽ അധിക്ഷേപിച്ചു കൊണ്ട് പോസ്റ്റിട്ട പൊലീസ് ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുജിത്തിനെതിരേയാണ് നടപടി.

പൊലീസ് ഫ്രണ്ട്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ കെ.എം. ഷാജി വർഗീയവാദിയാണെന്ന് ആരോപിച്ചായിരുന്നു പോസ്റ്റ്. ഉറക്കത്തിൽ പോലും മതം പറയുന്ന കെ.എം. ഷാജി പിണറായി വിജയനു മുന്നിൽ നിവർ‌ന്ന് നിൽക്കാൻ മുട്ടുവിറയ്ക്കുമെന്നും ഉദ‍്യോഗസ്ഥൻ പറഞ്ഞിരുന്നു.