സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ വിമർശനം ഉന്നയിച്ച ലോക്കൽ സെക്രട്ടറിക്ക് എതിരെ നടപടി

സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച പെരുമാട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആഷിഷിനെ തൽസ്ഥാനത്തുനിന്ന് നീക്കി പാർട്ടി നേതൃത്വം. പകരം സുനിലിന് പുതിയ ചുമതല നൽകി.

 

പാലക്കാട്: സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച പെരുമാട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആഷിഷിനെ തൽസ്ഥാനത്തുനിന്ന് നീക്കി പാർട്ടി നേതൃത്വം. പകരം സുനിലിന് പുതിയ ചുമതല നൽകി.

സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയും, നടപടി പരസ്യമാക്കാത്തതുമടക്കമുള്ള കാര്യങ്ങൾ ഏരിയാ കമ്മിറ്റി യോഗത്തിൽ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് ആഷിഷിനെതിരെ നടപടിയുണ്ടായത്. ഈ സംഭവത്തോടെ പാലക്കാട് സിപിഎമ്മിനുള്ളിലെ വിഭാഗീയത കൂടുതൽ രൂക്ഷമായിരിക്കുകയാണ്.