പോരായ്മകള്‍ പരിഹരിക്കാന്‍ ആക്ഷന്‍ പ്ലാന്‍ ; തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തിരുത്തല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സിപിഎം
സംഘനാതലത്തിലുണ്ടായ പോരായ്മകള്‍ പരിഹരിക്കാന്‍ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കും.
Dec 28, 2025, 08:08 IST
ഇന്ന് മുതല്‍ സംസ്ഥാന സമിതി ചേരും.
തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തിരുത്തല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സിപിഎം. ഇന്ന് മുതല്‍ സംസ്ഥാന സമിതി ചേരും. സംഘനാതലത്തിലുണ്ടായ പോരായ്മകള്‍ പരിഹരിക്കാന്‍ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കും.
കേന്ദ്ര വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തും. പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇടത് മുന്നണി യോഗവും ഇന്ന് ചേരുന്നുണ്ട്. ഭരണ വിരുദ്ധ വികാരം സംസ്ഥാന തലത്തില്‍ ഇല്ലെങ്കിലും പ്രാദേശികമായി തിരിച്ചടിച്ചിട്ടുണ്ടെന്ന വിലയിരുത്തലാണ് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉണ്ടായത്. ശബരിമല വിവാദത്തിലും പാര്‍ട്ടി നേതാക്കള്‍ക്കെതിരായ പരാതികള്‍ കൈകാര്യം ചെയ്യുന്നതിലും സംഘടനാപരമായ പോരായ്മ ഇല്ല. പക്ഷെ ഇക്കാര്യം എതിരാളികള്‍ ആയുധമാക്കിയപ്പോള്‍ പ്രതിരോധിക്കാനായില്ലെന്നാണ് വിലയിരുത്തല്‍.