റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റ് കരിഞ്ചന്തക്കാര്‍ക്കെതിരെ നടപടി

റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റ് അനധികൃതമായി കൈവശപ്പെടുത്തി കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ദക്ഷിണ റെയില്‍വേ ആര്‍.പി.എഫ് ഐ.ജി.
ജി.എം. ഈശ്വരറാവു അറിയിച്ചു

 

ഇത്തരക്കാരെ നിരീക്ഷിക്കാന്‍ ചെന്നൈ ആര്‍.പി.എഫ് ആസ്ഥാനത്ത് ഹൈടെക് സൈബര്‍സെല്‍ 24 മണിക്കൂറും സജ്ജമാക്കിയിട്ടുണ്ട്.

പാലക്കാട്: റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റ് അനധികൃതമായി കൈവശപ്പെടുത്തി കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ദക്ഷിണ റെയില്‍വേ ആര്‍.പി.എഫ് ഐ.ജി.
ജി.എം. ഈശ്വരറാവു അറിയിച്ചു. 

2024ല്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി റെയില്‍വേ റിസര്‍വേഷന്‍ ഇ-ടിക്കറ്റ് വ്യാജ ഐ.ഡിയിലൂടെ കരസ്ഥമാക്കി കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തു.
ഉത്സവകാലത്തും അവധികാലങ്ങളിലും ഇത്തരക്കാര്‍ റിസര്‍വേഷന്‍ ടിക്കറ്റ് കൂട്ടത്തോടെ റിസര്‍വേഷന്‍ ചെയ്ത് ഇരട്ടി വിലയ്ക്ക് വില്പന നടത്തുകയാണ് ചെയ്യാറുള്ളത്. 

ഇത്തരക്കാരെ നിരീക്ഷിക്കാന്‍ ചെന്നൈ ആര്‍.പി.എഫ് ആസ്ഥാനത്ത് ഹൈടെക് സൈബര്‍സെല്‍ 24 മണിക്കൂറും സജ്ജമാക്കിയിട്ടുണ്ട്. സാധരണകാര്‍ക്കു യാത്ര ടിക്കറ്റ് സുഗമമായി ലഭിക്കാന്‍ വേണ്ട എല്ലാനടപടികളും സ്വീകരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.