വിസ്മയ കേസ് ; ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ പരോൾ അനുവദിച്ചതിന് പിന്നാലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ സുപ്രീംകോടതിയിൽ.

 

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ പരോൾ അനുവദിച്ചതിന് പിന്നാലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ സുപ്രീംകോടതിയിൽ.

വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിരൺ കോടതിയെ സമീപിച്ചത്. ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും മാധ്യമവിചാരണയുടെ ഇരയാണ് താനെന്നും കിരൺ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട കിരണിന് പൊലിസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവി ഡിസംബർ 30ന് പരോള്‍ അനുവദിച്ചിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പെബ്രേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളി. എന്നാൽ, രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. എന്നാൽ, ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു.

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ കിരണിനെ പത്ത് വർഷത്തെ തടവിനും 12.55 ലക്ഷം രൂപ പിഴക്കുമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. എന്നാൽ, ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള കിരണിന്‍റെ ഹരജി 2022 ഡിസംബർ 13ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.

കൊല്ലം നി​ല​മേ​ൽ കൈ​തോ​ട് കെ.​കെ.​എം.​പി ഹൗ​സി​ൽ വി​സ്മ​യ വി.​ നാ​യ​രെ 2021 ജൂ​ൺ 21നാ​ണ് ശാ​സ്താം​കോ​ട്ട ശാ​സ്താ​ന​ട​യി​ലു​ള്ള ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക​ളെ ഭ​ർ​ത്താ​വ് നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും കൊ​ല​പാ​ത​ക​മാ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​വു​മാ​യി വി​സ്മ​യ​യു​ടെ വീ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ഭ​ർ​ത്താ​വ് കി​ര​ൺ​കു​മാ​റി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഐ.​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 90 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി സെ​പ്​​റ്റം​ബ​ർ 10ന് ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ജ​നു​വ​രി പ​ത്തി​ന് വി​ചാ​ര​ണ ആ​രം​ഭി​ച്ചു. കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കി​ര​ൺ​ കു​മാ​റി​നെ സ​ർ​വി​സി​ൽ​ നി​ന്ന് പി​രി​ച്ചു​വി​ട്ടു. വി​സ്മ​യ മ​രി​ച്ച ദി​വ​സം രാ​ത്രി പി​ടി​യി​ലാ​യി റി​മാ​ൻ​ഡി​ലാ​യ കി​ര​ൺ ​കു​മാ​റി​ന് വി​ചാ​ര​ണ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി ഒ​രു​ മാ​സം മു​മ്പ് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

കി​ര​ൺ, വി​സ്മ​യ​യു​ടെ മാ​താ​വ്, വി​സ്മ​യ​യു​ടെ ബാ​ല്യ​കാ​ല സു​ഹൃ​ത്ത് എ​ന്നി​വ​രു​ടെ ഫോ​ണു​ക​ളി​ൽ​ നി​ന്ന് വീ​ണ്ടെ​ടു​ത്ത റെ​ക്കോ​ഡ് ചെ​യ്ത ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളും കേ​സി​ൽ തെ​ളി​വാ​യി. പ്രോ​സി​ക്യൂ​ഷ​ൻ വി​സ്ത​രി​ച്ച 42 സാ​ക്ഷി​ക​ളി​ൽ​ നി​ന്നും 120 രേ​ഖ​ക​ളി​ൽ​ നി​ന്നും 12 മു​ത​ലു​ക​ളി​ൽ​ നി​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി തെ​ളി​ഞ്ഞ​താ​യി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജി. ​മോ​ഹ​ൻ​രാ​ജ് കോ​ട​തി​യി​ൽ വാ​ദി​ച്ചു.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​തി വി​വാ​ഹ മാ​ർ​ക്ക​റ്റി​ൽ താ​നൊ​രു വി​ല​ കൂ​ടി​യ ഉ​ൽ​പ​ന്ന​മാ​ണെ​ന്ന് ക​രു​തു​ക​യും സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യം ശ​രി​യാ​ണെ​ന്ന് ക​രു​തു​ക​യും ചെ​യ്യു​ന്ന​ത് കേ​സി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്ന​താ​യിരുന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ പ്ര​ധാ​ന വാദം.