13.43 കിലോ കഞ്ചാവുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍
കൃഷ്ണപുരം തോട്ടുകരയില്‍ വെച്ച് സ്‌കൂട്ടറില്‍ പ്ലാസ്റ്റിക് ചാക്കിലാക്കി കടത്തുകയായിരുന്ന കഞ്ചാവുമായാണ് ഇയാള്‍ പിടിയിലായത്.
Oct 13, 2026, 06:23 IST
നിരവധി ക്രിമിനല്‍, എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ കൃഷ്ണപുരം മനക്കാട്ട് ചിറയില്‍ വീട്ടില്‍ അന്‍ഷാദ് (31) ആണ് അറസ്റ്റിലായത്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കായംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 13.43 കിലോ കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിലായി.
നിരവധി ക്രിമിനല്‍, എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ കൃഷ്ണപുരം മനക്കാട്ട് ചിറയില്‍ വീട്ടില്‍ അന്‍ഷാദ് (31) ആണ് അറസ്റ്റിലായത്. ഒക്ടോബര്‍ 11-ന് രാത്രി 11.30-ഓടെ കൃഷ്ണപുരം തോട്ടുകരയില്‍ വെച്ച് സ്‌കൂട്ടറില്‍ പ്ലാസ്റ്റിക് ചാക്കിലാക്കി കടത്തുകയായിരുന്ന കഞ്ചാവുമായാണ് ഇയാള്‍ പിടിയിലായത്.