സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന സ്ത്രീകളെ ബൈക്കില്‍ പിന്തുടര്‍ന്ന് സ്വര്‍ണമാല കവര്‍ന്നു, പ്രതികള്‍ പിടിയില്‍

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ശക്തികുളങ്ങര കപ്പിത്താന്‍ ജംഗ്ഷന് സമീപം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് രണ്ട് പവന്‍ മാല സംഘം പൊട്ടിച്ചെടുത്തത്.

 

ഇരവിപുരം സ്വദേശി മാഹീന്‍ (25), പട്ടത്താനം ജവഹര്‍ ജംഗ്ഷന്‍ സ്വദേശി മുഹമ്മദ് താരിഖ് (27) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന സ്ത്രീകളെ ബൈക്കില്‍ പിന്തുടര്‍ന്ന് സ്വര്‍ണമാല കവര്‍ന്ന രണ്ടുപേര്‍ പോലീസ് പിടിയില്‍. ഇരവിപുരം സ്വദേശി മാഹീന്‍ (25), പട്ടത്താനം ജവഹര്‍ ജംഗ്ഷന്‍ സ്വദേശി മുഹമ്മദ് താരിഖ് (27) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ശക്തികുളങ്ങര കപ്പിത്താന്‍ ജംഗ്ഷന് സമീപം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് രണ്ട് പവന്‍ മാല സംഘം പൊട്ടിച്ചെടുത്തത്. തുടര്‍ന്ന് കണ്ണനല്ലൂര്‍ വടക്കേമുക്കിലെത്തിയ പ്രതികള്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ മറ്റൊരു സ്ത്രീയുടെയും ആറു പവന്‍ മാല കവര്‍ന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര, കണ്ണനല്ലൂര്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ശാസ്ത്രീയ അന്വേഷണം നടത്തി. വെള്ളിയാഴ്ച രാവിലെ കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ജയശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഉളിയകോവില്‍ ഇളംകുളം ലോഡ്ജില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതികള്‍പിടിയിലായത്.
മോഷണം, കവര്‍ച്ച ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ഇരുവരും. ഇതില്‍ മാഹീനെതിരെ നേരത്തെ കാപ്പ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.