കണ്ണൂർ ജില്ലാ ആശുപത്രി സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ

കണ്ണൂർ ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

 

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കക്കാട് സ്വദേശി മുഹമ്മദ് ദിൽഷാദാണ് പിടിയിലായത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തിരുന്നു. 

allowfullscreen

സന്ദർശന പാസെടുക്കാതെ ഉള്ളിൽ കയറാൻ ശ്രമിച്ചത് തടഞ്ഞതിന് പിന്നാലെയാണ് അതിക്രമമുണ്ടായത്. അത്യാഹിതവിഭാഗത്തിൽ ജോലി ചെയ്യുന്ന മയ്യിൽ സ്വദേശി പവനനാണ് മർദനമേറ്റത്. തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ആശുപത്രികൾക്കും ജീവനക്കാർക്കും എതിരായ അക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ ജില്ലാ ആശുപത്രി സ്റ്റാഫ് കൗൺസിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു.