നഴ്‌സിങ് അഡ്മിഷന്‍ വാഗ്ദാനംചെയ്ത് സോഷ്യൽമീഡിയ പരസ്യം, യുവതിയില്‍നിന്ന് 2.40 ലക്ഷം തട്ടിയ പ്രതി അറസ്റ്റില്‍
നഴ്സിങ് കോഴ്‌സിന് അഡ്മിഷന്‍ വാഗ്ദാനംചെയ്ത് 2.40 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. വടക്കഞ്ചേരി കണക്കന്‍തുരുത്തി പഴയചിറ വീട്ടില്‍ ബിനു പി. ചാക്കോ(49)യെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്യത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
Nov 29, 2025, 10:45 IST
ഇടുക്കി: നഴ്സിങ് കോഴ്‌സിന് അഡ്മിഷന്‍ വാഗ്ദാനംചെയ്ത് 2.40 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. വടക്കഞ്ചേരി കണക്കന്‍തുരുത്തി പഴയചിറ വീട്ടില്‍ ബിനു പി. ചാക്കോ(49)യെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്യത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പാലാ, തിരുവല്ല എന്നിവിടങ്ങളിലെ നഴ്സിങ് കോളേജുകളില്‍ അഡ്മിഷന്‍ നല്‍കാമെന്ന് അവകാശപ്പെട്ട് കട്ടപ്പന സ്വദേശിയായ യുവതിയില്‍നിന്നാണ് 2.40 ലക്ഷം രൂപ പ്രതി തട്ടിയെടുത്തത്. സാമൂഹികമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് യുവതി ഇയാളെ ബന്ധപ്പെട്ടത്. അഡ്മിഷന്‍ ലഭിക്കാതെ വന്നതോടെ യുവതി ഇയാളെ ബന്ധപ്പെട്ട് പണം തിരിക ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.
കട്ടപ്പന സിഐ ടി.സി. മുരുകന്‍, എസ്‌ഐ ബിജു ബേബി, എസ്സിപിഒ ജോബിന്‍ ജോസ്, റാള്‍സ് സെബാസ്റ്റ്യന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.