മണ്ണാർക്കാട് വനം വകുപ്പ് ചെക്പോസ്റ്റ് കാർ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
 
അഗളിയിൽ വച്ച് വാഹന പരിശോധനയ്ക്കായി കൈ കാണിച്ചിട്ടും

പാലക്കാട്: മണ്ണാർക്കാട് വനംവകുപ്പ് ചെക്പോസ്റ്റ് കാർ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ പ്രതി പിടിയിൽ. ആന മൂളി സ്വദേശി റഹീമാണ് അറസ്റ്റിലായത്. ഏപ്രിൽ ആറിനാണ് സംഭവം നടന്നത്. അഗളിയിൽ വച്ച് വാഹന പരിശോധനയ്ക്കായി കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ ആദ്യം ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു. കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.

അവിടെ നിന്ന് വേഗത്തിൽ പാഞ്ഞെത്തിയ കാർ ആനമൂളി ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ  പ്രതി ഒളിവിൽ പോകുകയായിരുന്നു.