ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം; കളമശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കളമശ്ശേരിയിൽ വാഹനത്തിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ അനിൽ പട്‌നായിക്കാണ് മരിച്ചത്.

 

കർണാടകയിൽ നിന്നും ലോറിയിൽ എത്തിച്ച ഗ്ലാസ് ഗോഡൗണിലേക്ക് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്

കൊച്ചി: കളമശ്ശേരിയിൽ വാഹനത്തിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ അനിൽ പട്‌നായിക്കാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

കർണാടകയിൽ നിന്നും ലോറിയിൽ എത്തിച്ച ഗ്ലാസ് ഗോഡൗണിലേക്ക് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗ്ലാസ് ചെരിഞ്ഞതോടെ തൊഴിലാളി ലോറിക്കും ഗ്ലാസിനും ഇടയിൽപെടുകയായിരുന്നു. പൊലീസ് എത്തി ഗ്ലാസ് മുറിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്