വെള്ളം കയറിയ വീട്ടിൽ നിന്നും സാധനസാമഗ്രികൾ നീക്കം ചെയ്യുന്നതിനിടെ അപകടം; വൈദ്യുതാഘാതമേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
വെള്ളം കയറിയ വീട്ടിൽ നിന്നും സാധനസാമഗ്രികൾ നീക്കം ചെയ്യുന്നതിനിടയിൽ ഇൻവെർട്ടറിൽ നിന്നും വൈദ്യുതാഘാതമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി രാജാ മുണ്ഡ ( 45 ) ആണ് മരിച്ചത്. മതിൽ ഭാഗം കോഹിനൂർ ചേറ്റുമഠം വീട്ടിൽ രഞ്ജിത്തിന്റെ വീട്ടിൽ രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.
Aug 4, 2026, 14:54 IST
തിരുവല്ല : വെള്ളം കയറിയ വീട്ടിൽ നിന്നും സാധനസാമഗ്രികൾ നീക്കം ചെയ്യുന്നതിനിടയിൽ ഇൻവെർട്ടറിൽ നിന്നും വൈദ്യുതാഘാതമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി രാജാ മുണ്ഡ ( 45 ) ആണ് മരിച്ചത്. മതിൽ ഭാഗം കോഹിനൂർ ചേറ്റുമഠം വീട്ടിൽ രഞ്ജിത്തിന്റെ വീട്ടിൽ രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.
കഴിഞ്ഞ 8 വർഷക്കാലമായി രഞ്ജിത്തിന്റെ വീട്ടിലെ ജോലിക്കാരൻ ആയിരുന്നു മരണപ്പെട്ട രാജ. വീടിൻറെ ഉള്ളിൽ പാദം മുങ്ങാനുള്ള വെള്ളം കയറിയപ്പോൾ ഇൻവർട്ടർ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ നീക്കം ചെയ്യുന്നതിനിടെ രാജയ്ക്ക് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻതന്നെ തിരുവില താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.