വട്ടപ്പാറയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി അപകടം ; 25 ഓളം പേർക്ക് പരിക്ക്
വട്ടപ്പാറയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി 25 ഓളം പേർക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് കിളിമാനൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിർദിശയിൽ എത്തിയ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Aug 28, 2026, 11:15 IST
തിരുവനന്തപുരം: വട്ടപ്പാറയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി 25 ഓളം പേർക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് കിളിമാനൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിർദിശയിൽ എത്തിയ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഓവർടേക്ക് ചെയ്യുന്നതിനിടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
അപകടത്തെ തുടർന്ന് വട്ടപ്പാറയിൽ ഗതാഗത തടസ്സവും ഉണ്ടായി. പരിക്കേറ്റവർക്ക് ആശുപത്രിയിൽ ചികിത്സ നൽകി വരികയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.