ബീച്ചിൽ ഭാര്യയുടെ ജന്മദിനം ആഘോഷിച്ച് മടങ്ങവെ അപകടം ; ഭർത്താവിന് ദാരുണാന്ത്യം
ഭാര്യയുടെ ജന്മദിനം ആഘോഷിച്ചു മടങ്ങിയ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചു. ഭാര്യ ആശ പരുക്കുകളോടെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബീച്ചിൽ ആശയുടെ ജന്മദിനം ആഘോഷിക്കാൻ പോയി മടങ്ങി വരവേ എംസി റോഡിൽ പന്നിക്കുഴി പാലത്തിന് സമീപം ആയിരുന്നു അപകടം. വഴിയിൽ വീണുകിടന്ന ഉരുളകിഴങ്ങ് ചാക്കിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ പുറകേ വന്ന മിനി ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.
തിരുവല്ല : ഭാര്യയുടെ ജന്മദിനം ആഘോഷിച്ചു മടങ്ങിയ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചു. ഭാര്യ ആശ പരുക്കുകളോടെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങന്നൂർ ആല പടിയത്ത് കിഴക്കേതിൽ ജിതിൻ മോഹൻ (34) ആണ് മരിച്ചത്.
ചെങ്ങന്നൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച ജിതിൻ. ഏതാനും മാസമുണ്ടായിരുന്നു ഇവരുടെ വിവാഹം. ഇരുവരും ബന്ധുക്കളായ 2 പേർ മറ്റൊരു ബൈക്കിലുമായി ആലപ്പുഴ ബീച്ചിൽ ആശയുടെ ജന്മദിനം ആഘോഷിക്കാൻ പോയി മടങ്ങി വരവേ എംസി റോഡിൽ പന്നിക്കുഴി പാലത്തിന് സമീപം ആയിരുന്നു അപകടം. വഴിയിൽ വീണുകിടന്ന ഉരുളകിഴങ്ങ് ചാക്കിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ പുറകേ വന്ന മിനി ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.
തിരുവല്ല എസ്എച്ച്ഒ കെ.എസ്.സുജിത്തിന്റെ നേതൃത്വത്തിൽ ഇവരെ ഉടൻ സ്വകാര്യ മെഡിക്കൽ കോളജ് ആശുപ്രതിയിലെത്തിച്ചെങ്കിലും ജിതിൻ മരണപ്പെട്ടു. ഭാര്യ ആശയുടെ ഇരുകാലുകളും ഒടിഞ്ഞ നിലയിലാണ്. ജിതിന്റെ സംസ്കാരം പിന്നീട്. മോഹനന്റെയും സുജാതയുടെയും മകനാണ്. സഹോദരൻ - ജിനേഷ് മോഹൻ (ഡിവൈഎഫ്ഐ ആല മേഖല പ്രസിഡന്റ്)