തിരുവല്ലയിൽ കെ എസ് ആർ ടി സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർ ഉൾപ്പെടെ 41 പേർക്ക് പാർക്ക് ; ഒരാളുടെ നില അതീവ ഗുരുതരം

തിരുവല്ലയിലെ കല്ലുപ്പാറയിൽ കെ എസ് ആർ ടി സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഡ്രൈവർമാർ അടക്കം 41 പേർക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരമാണ്. പത്തോളം പേർക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
 

തിരുവല്ല:  തിരുവല്ലയിലെ കല്ലുപ്പാറയിൽ കെ എസ് ആർ ടി സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഡ്രൈവർമാർ അടക്കം 41 പേർക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരമാണ്. പത്തോളം പേർക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കല്ലുപ്പാറ ജംഗ്ഷന് സമീപം ഇന്ന് രാവിലെ 11:30 ഓടെ ആയായിരുന്നു അപകടം.

മല്ലപ്പള്ളി ഭാഗത്തുനിന്ന് വന്ന ബസ്സും തിരുവല്ല ഭാഗത്തുനിന്നും മല്ലപ്പള്ളിയിലേക്ക് പോയ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ബസ്സുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. കീഴ്വായ്പൂർ പോലീസും അഗ്നി രക്ഷനേയും സ്ഥലത്ത് എത്തിയിട്ടുണ്ട്.