ആലപുഴയിൽ മകളുടെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെ അപകടം; ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
മകളുടെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകവേ അപകടത്തില്‍പ്പെട്ട ഭാര്യയും മരിച്ചു. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടില്‍ തുളസി എസ് നായർ (55) ആണ് മരിച്ചത്. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
Updated: Apr 16, 2026, 12:01 IST
മേയ് പത്തിനായിരുന്നു ഇവരുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
ആലപ്പുഴ: മകളുടെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകവേ അപകടത്തില്‍പ്പെട്ട ഭാര്യയും മരിച്ചു. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടില്‍ തുളസി എസ് നായർ (55) ആണ് മരിച്ചത്. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
മാർച്ച് 27. മാങ്കാംകുഴി പാറക്കുളങ്ങരയില്‍ സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തുളസിയുടെ ഭർത്താവ് ശശി കെ നായർ (64) അപകടദിവസം തന്നെ മരിച്ചിരുന്നു. മേയ് പത്തിനായിരുന്നു ഇവരുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. തുളസിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് നടത്തും. മക്കള്‍ - അഭിഷേക്, അഭിരാമി. മരുമകള്‍ - അനില