തൃശൂര്‍ വെടിക്കെട്ട് പുരയിലുണ്ടായ അപകടം ; അഞ്ചു പേരുടെ നില ഗുരുതരം ; 11 പേര്‍ ചികിത്സയിലെന്ന് കളക്ടര്‍

ആറു പേരുടെ നില തൃപ്തികരമാണെന്നും മൂന്ന് മൃതദേഹങ്ങള്‍ വിട്ടുനല്‍കിയതായും കളക്ടര്‍ അറിയിച്ചു

 

അഞ്ചു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞങ്കിലും രണ്ടു പേരുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്.

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് 11 പേര്‍ ചികിത്സയിലെന്ന് കളക്ടര്‍. 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേര്‍ വെന്റിലേറ്ററിലാണുള്ളത്. ആറു പേരുടെ നില തൃപ്തികരമാണെന്നും മൂന്ന് മൃതദേഹങ്ങള്‍ വിട്ടുനല്‍കിയതായും കളക്ടര്‍ അറിയിച്ചു. അഞ്ചു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞങ്കിലും രണ്ടു പേരുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഈ രണ്ടു മൃതദേഹത്തിന്റ ഡിഎന്‍എ പരിശോധന നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

ഒരാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. 

പാലക്കാട്, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ നിന്നും ഡോക്ടര്‍മാര്‍ എത്തിയിട്ടുണ്ട്. ആകെ 14പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുപേര്‍ ഡിസ്ചാര്‍ജ് ആയെന്നും ഒരാള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറിയെന്നും കളക്ടര്‍ മാധ്യമങ്ങളോട് വിശദമാക്കി.