എസി മൊയ്തീന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല ; അസൗകര്യം ഇഡിയെ അറിയിച്ചു

ഇന്നും നാളെയും ഹാജരാവാന്‍ കഴിയില്ലെന്ന് ഇഡിയെ എസി മൊയ്തീന്‍ അറിയിച്ചു
 

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീന്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല. ഇന്നും നാളെയും ഹാജരാവാന്‍ കഴിയില്ലെന്ന് ഇഡിയെ എസി മൊയ്തീന്‍ അറിയിച്ചു. നിയമസഭാ സാമാജികര്‍ക്കുള്ള ക്ലാസില്‍ പങ്കെടുക്കണമെന്നാണ് കാരണമായി ഇഡിയെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇ ഡി ഉടന്‍ തീരുമാനമെടുക്കും. ഉടന്‍ തന്നെ എസി മൊയ്തീന് നോട്ടീസ് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

എ സി മൊയ്തീന്‍ ഇന്നലെ രാത്രി തന്നെ വീട്ടില്‍ നിന്ന് പോയെന്ന് ബന്ധുക്കള്‍ രാവിലെ പറഞ്ഞിരുന്നു. ഇദ്ദേഹം കൊച്ചിയില്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടാവില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്