ക്ഷേമപെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡത്തില്‍ നിന്ന് ACയും ചെറുവാഹനങ്ങളും ഒഴിവാക്കി

ക്ഷേമപെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡത്തില്‍ നിന്ന് വീട്ടിലെ എയര്‍ കണ്ടിഷന്‍ ഒഴിവാക്കി. 1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളും ബാധകമാകില്ല

രോഗികളടക്കമുള്ള വീടുകളില്‍ പലപ്പോഴും എയര്‍ കണ്ടീഷന്‍ ചെയ്യാറുണ്ട്. 1000 സിസിയില്‍ താഴെയുള്ള കാറുകള്‍ ഉള്ളതിന്റെ പേരിലും വീട്ടിലെ വയോജനങ്ങള്‍ക്ക് ക്ഷേമപെന്‍ഷന്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു.

തിരുവനന്തപുരം:  ക്ഷേമപെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡത്തില്‍ നിന്ന് വീട്ടിലെ എയര്‍ കണ്ടിഷന്‍ ഒഴിവാക്കി. 1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളും ബാധകമാകില്ല. ഇവ രണ്ടും മാനദണ്ഡത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു.പുതിയ പരിഷ്‌കരണത്തോടെ കൂടുതല്‍ ആളുകളിലേക്ക് ആനുകൂല്യം ലഭ്യമാകും. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച തീരുമാനമറിയിച്ചത്