അബ്‌കാരി കേസ്; ആൻ്റോ ആഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി
അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആന്‍റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്.
Updated: Sep 22, 2026, 11:41 IST
ഇന്ന് തന്നെ ഇദ്ദേഹം ജയിൽ മോചിതനാകുമെന്നാണ് കരുതുന്നത്.
കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആന്‍റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്.
മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആൻ്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ജയിലിൽ നിന്ന് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാനാവും. ഇന്ന് തന്നെ ഇദ്ദേഹം ജയിൽ മോചിതനാകുമെന്നാണ് കരുതുന്നത്.
അതേസമയം മുട്ടില്‍ മരം മുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരായ കുറ്റപത്രം ബത്തേരി ഫസ്റ്റ്ക്ലാസ് ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിനാണ് ഇപ്പോള്‍ വനംവകുപ്പിന്റെ നീക്കത്തിലൂടെ തിരിച്ചടിയായത്