ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു ; അപകടം പ്രളയദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞ് മടങ്ങുമ്പോൾ 

ആറന്മുള എം.എൽ.എ അബിൻ വർക്കിക്ക് കാറപകടത്തിൽ പരിക്കേറ്റു. ഓമല്ലൂർ പുത്തൻപീടികയിൽ വെച്ചാണ് അപകടം. എംഎൽഎ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

 

 പത്തനംതിട്ട: ആറന്മുള എം.എൽ.എ അബിൻ വർക്കിക്ക് കാറപകടത്തിൽ പരിക്കേറ്റു. ഓമല്ലൂർ പുത്തൻപീടികയിൽ വെച്ചാണ് അപകടം. എംഎൽഎ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അബിൻ വർക്കിക്കു പുറമെ ഡ്രൈവർ വിഷ്ണു, ജെറിൻ, അരുൺ എന്നിവർക്കും എതിരെ വന്ന കാറിലുണ്ടായിരുന്ന അതുമ്പുംകുളം സ്വദേശി സജി എന്നിവർക്കും പരിക്കുണ്ട്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തശേഷം താമസസ്ഥലത്തേക്ക് മടങ്ങും വഴി എം.എൽ.എ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.