അഭിറാമിന്റെ കൊലപാതകം ;  കൊലയ്ക്ക് ഉപയോഗിച്ച ബെല്‍റ്റ് പ്രതികള്‍ നശിപ്പിച്ചുവെന്ന് സംശയം

 

രണ്ടാം പ്രതി ഉമറുമായി ഇന്ന് സംഭവ സ്ഥലത്തു തെളിവെടുപ്പ് നടത്തിയേക്കും

 

അഭിറാമിന്റെ മൊബൈല്‍ ഫോണ്‍ എവിടെയെന്നതില്‍ പ്രതികളുടെ മൊഴികളില്‍ വൈരുധ്യം. തോട്ടില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു ഒന്നാം പ്രതിയുടെ മൊഴി. കാട്ടില്‍ എറിഞ്ഞെന്ന് രണ്ടാം പ്രതിയും മൊഴി നല്‍കി.

പാങ്ങപ്പാറയിലെ അഭിറാമിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ ഒളിപ്പിക്കാന്‍ പ്രതികളുടെ ശ്രമമെന്ന് പൊലീസ് .കൊലയ്ക്ക് ഉപയോഗിച്ച ബെല്‍റ്റ് പ്രതികള്‍ നശിപ്പിച്ചുവെന്ന് സംശയം. അഭിറാമിന്റെ മൊബൈല്‍ ഫോണ്‍ എവിടെയെന്നതില്‍ പ്രതികളുടെ മൊഴികളില്‍ വൈരുധ്യം. തോട്ടില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു ഒന്നാം പ്രതിയുടെ മൊഴി. കാട്ടില്‍ എറിഞ്ഞെന്ന് രണ്ടാം പ്രതിയും മൊഴി നല്‍കി.

രണ്ടാം പ്രതി ഉമറുമായി ഇന്ന് സംഭവ സ്ഥലത്തു തെളിവെടുപ്പ് നടത്തിയേക്കും. പ്രതികളുടെ വ്യത്യസ്ത മൊഴി അന്വേഷണം വഴി തെറ്റിക്കാനെന്നാണ് പൊലീസ് വിലയിരുത്തല്‍. കസ്റ്റഡിയില്‍ ലഭിച്ച ആനന്ദയെ വിശദമായി ചോദ്യം ചെയ്യാനും നീക്കം. രണ്ടാം പ്രതി ഉമര്‍, മൂന്നാം പ്രതി അനന്ത എന്നിവരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. അഭിറാമിന്റെ ഇന്‍സ്റ്റാഗ്രാം ചാറ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

നാളെ ഒന്നാം പ്രതിയായ 17കാരന്‍,നാലാം പ്രതിയും ഉമറിന്റെ പെണ്‍ സുഹൃത്തുമായ ഐശ്വര്യ എന്നിവരെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ വേണ്ട നടപടിക്രമങ്ങള്‍ നടത്തും എന്നാണ് സൂചന. തുടര്‍ന്ന് ഇവരെയും കൊലപാതകം നടന്ന സ്ഥലത്തും പ്രതികള്‍ ഒളിവില്‍ താമസിച്ച സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് ആലോചിക്കുന്നത്. പ്രതി അനന്തയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അഭിറാമിന്റെ സുഹൃത്തുകള്‍ക്കിടയില്‍ പ്രചരിച്ചത് കൊലപാതക പ്രകോപനമെന്നാണ് നിഗമനം.