അഭിറാമിന്റെ മരണം: മൊബൈല്‍ ഫോണും ബെല്‍റ്റും കണ്ടെത്തി

പങ്ങപ്പാറ അഭിറാം വധക്കേസില്‍ പൊലീസിന് നിർണായക തെളിവുകള്‍ ലഭിച്ചു.കൊലപാതകത്തിന് ഉപയോഗിച്ച ബെല്‍റ്റും മൊബൈല്‍ ഫോണും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

 

അഭിറാമിനെ അപായപ്പെടുത്താൻ ഉപയോഗിച്ച ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍, അഭിരാം ധരിച്ചിരുന്ന വെള്ളി മാല, ഷർട്ട് എന്നിവയാണ് കണ്ടെത്തിയതെന്ന് അന്വേഷണ സംഘം പറയുന്നു

തിരുവനന്തപുരം:  പങ്ങപ്പാറ അഭിറാം വധക്കേസില്‍ പൊലീസിന് നിർണായക തെളിവുകള്‍ ലഭിച്ചു.കൊലപാതകത്തിന് ഉപയോഗിച്ച ബെല്‍റ്റും മൊബൈല്‍ ഫോണും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

അഭിറാമിനെ അപായപ്പെടുത്താൻ ഉപയോഗിച്ച ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍, അഭിരാം ധരിച്ചിരുന്ന വെള്ളി മാല, ഷർട്ട് എന്നിവയാണ് കണ്ടെത്തിയതെന്ന് അന്വേഷണ സംഘം പറയുന്നു

പ്രതി ഉമറുമായുള്ള തെളിവെടുപ്പിനിടെയാണ് സാധനങ്ങള്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഇവ കിണറില്‍ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കിണറിലെ വെള്ളം വറ്റിച്ച ശേഷമാണ് പൊലീസ് പരിശോധന നടത്തിയത്.

ഭിറാമിനെ ഒന്നാം പ്രതിയായ പതിനേഴുവയസുകാരൻ ഇൻസ്റ്റാഗ്രാമില്‍ സന്ദേശങ്ങള്‍ അയച്ചാണ് വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതെന്നും പൊലീസ് പറയുന്നു.ആദ്യഘട്ടത്തില്‍ തെളിവുകള്‍ എവിടെയെന്ന ചോദ്യത്തിന് പ്രതികള്‍ വ്യത്യസ്ത മറുപടികളാണ് നല്‍കിയതെന്ന് പൊലീസ് പറയുന്നു.

പിന്നീട് വീണ്ടും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് എല്ലാം കിണറില്‍ കെട്ടി താഴ്ത്തിയെന്ന് ഉമർ സമ്മതിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.