അഭിറാമിന്റെ മരണം: ആസൂത്രണത്തിന്റെ തെളിവ് കണ്ടെത്തി

പ്രതികള്‍ ഡിലീറ്റ് ചെയ്യാത്ത ചാറ്റുകള്‍ പൊലീസ് കണ്ടെത്തി.

 

രണ്ടാം പ്രതി അനന്തയ്ക്കും നാലാം പ്രതി ഉമറിന്റെ പെണ്‍ സുഹൃത്തിനും കൊലപാതക വിവരം അറിയാമായിരുന്നുവെന്നും പൊലീസ്.

പാങ്ങപ്പാറയിലെ അഭിറാം കൊലപാതക കേസില്‍ ആസൂത്രണം സംബന്ധിച്ച തെളിവ് കണ്ടെത്തി പൊലീസ്. പ്രതികളുടെ സോഷ്യല്‍ മീഡിയ ചാറ്റുകളില്‍ നിന്നാണ് തെളിവ് ലഭിച്ചത്. രണ്ടാം പ്രതി അനന്തയ്ക്കും നാലാം പ്രതി ഉമറിന്റെ പെണ്‍ സുഹൃത്തിനും കൊലപാതക വിവരം അറിയാമായിരുന്നുവെന്നും പൊലീസ്.

പ്രതികള്‍ ഡിലീറ്റ് ചെയ്യാത്ത ചാറ്റുകള്‍ പൊലീസ് കണ്ടെത്തി. ചില വിവരങ്ങള്‍ പ്രതികള്‍ ഡിലീറ്റ് ചെയ്തുവെന്നും പൊലീസ് പറയുന്നു. റിട്രീവ് ചെയ്യാന്‍ നാല് പ്രതികളുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കും. കൊല്ലപ്പെട്ട അഭിറാമിന്റെ ഫോണ്‍ എവിടെയെന്നു പ്രതികള്‍ പറഞ്ഞിരുന്നില്ല.

രണ്ടാം പ്രതി അനന്ദയ്ക്കും നാലാം പ്രതി ഉമറിന്റെ പെണ്‍ സുഹൃത്തിനും കൊലപാതക വിവരം അറിയാമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഒന്നാം പ്രതി പതിനേഴുകാരനെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യും.

പതിനേഴുകാരന്റെ കൊലപാതകത്തില്‍ തെളിവ് ശേഖരണത്തില്‍ പൊലീസിന് വെല്ലുവിളി പ്രതികളുടെ മൊഴികളിലെ വൈരുധ്യമാണ്. നിര്‍ണ്ണായക തെളിവായ അഭിറാമിന്റെ മൊബൈല്‍ ഫോണ്‍ എവിടെയെന്നതിലും, അഭിറാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റിന്റെ കാര്യത്തിലും ഒന്നും രണ്ടും പ്രതികള്‍ നല്‍കിയത് വ്യത്യസ്ത മൊഴികളാണ്.