അഭിമന്യു കൊലക്കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം വിചാരണ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും

ആദ്യ 16 പ്രതികളുടെ വിചാരണയാണ് നടക്കുക. നാല് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശമുണ്ട്.

 

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. 8 വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങുന്നത്.

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊലക്കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം വിചാരണ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഒന്ന് മുതല്‍ 16 വരെ പ്രതികളാണ് വിചാരണ നേരിടുക. ആദ്യം വിസ്തരിക്കുക ഒന്നും രണ്ടും സാക്ഷികളെ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ക്ക് തുടക്കം കുറിക്കുന്നത്. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. 8 വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങുന്നത്.

ആദ്യ 16 പ്രതികളുടെ വിചാരണയാണ് നടക്കുക. നാല് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശമുണ്ട്. അഡ്വ. ജി മോഹന്‍രാജാണ് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 26 പ്രതികളാണ് കേസിലുള്ളത്. ആദ്യ 16 പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്. അവര്‍ക്കെതിരെയുള്ള വിചാരണയായിരിക്കും ആദ്യ ഘട്ടത്തില്‍ നടക്കുക.