കേരളത്തിൻ്റെ വിശാലമായ രാഷ്ടീയ ഭൂമികയിൽ തൻ്റെ ജീവിതവും പ്രവർത്തനവും കൊണ്ട് ധീരമായ അടയാള പെടുത്തലുകൾ നടത്തിയ നേതാവ് : വി.എസിന്റെ വിയോ​ഗത്തിൽ അബ്ദുൾ നാസർ മഅ്ദനി

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

 

എറണാകുളം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി അഗാധമായ ദുഃഖം രേഖപ്പെടുത്തി.കേരളത്തിൻ്റെ വിശാലമായ രാഷ്ടീയ ഭൂമികയിൽ തൻ്റെ ജീവിതവും പ്രവർത്തനവും കൊണ്ട് ധീരമായ അടയാള പെടുത്തലുകൾ നടത്തിയ നേതാവായിരുന്നു സഖാവ് വി.എസ് അച്യുതാനന്ദനെന്ന് അബ്ദുൾ നാസർ മഅ്ദനി പറഞ്ഞു.

സമരവും ജീവിതവും രാഷ്ടീയപ്രവർത്തനവും കൊണ്ട് പൊതുപ്രവർത്തക്ക് മാതൃകയായ ജീവിതം. ഒടുങ്ങാത്ത സമരത്തിന്റെയും നീതിക്കു വേണ്ടിയുള്ള ക്ഷോഭത്തിന്റെയും ജ്വലിക്കുന്ന അഗ്നിയായിരുന്നു. രാജാധികാരവും കൊളോണിയൽ ഭരണവും ജന്മിത്തവും വി.എസിൻ്റെ പോരാട്ടത്തിൻ്റെ സമാരപാതകളിലെ ശത്രുക്കളായിരുന്നു. മനുഷ്യാവകാശങ്ങളുടെ, സ്ത്രീവിമോചനത്തിന്റെ, പൗരാവകാശങ്ങളുടെ സമരങ്ങളുടെ ചരിത്രത്തിൽ ധീരമായ ഭാഷയിൽ സംസാരിക്കാൻ കേരളം പിറവി കൊടുത്ത കരുത്തുറ്റ നേതാവിനെയാണ് വിഎസിൻ്റെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായ്‌തെന്ന് അബ്ദുൾ നാസർ മഅ്ദനി അനുശോചന സന്ദേശത്തിൽ പറഞ്ഞു.