'മാധ്യമങ്ങള്‍ വേട്ടയാടിയ അന്‍വര്‍ ഒറ്റദിവസം കൊണ്ട് മാധ്യമങ്ങള്‍ക്ക് വിശുദ്ധനായി മാറി' : എ.എ റഹീം
ഇ.എം.എസിനേയും പി.വി അന്‍വറിനേയും തമ്മില്‍ താരതമ്യപ്പെടുത്താൻ സാധിക്കില്ലെന്ന് എ.എ റഹീം എംപി. 140 എം.എല്‍എമാരില്‍ ഏറ്റവുമധികം ആക്രമിക്കപ്പെട്ടയാളായിരുന്നു അൻവർ. മാധ്യമങ്ങള്‍ വേട്ടയാടിയ ആളായിരുന്നു. ഒറ്റദിവസം കൊണ്ട് അന്‍വര്‍ മാധ്യമങ്ങള്‍ക്ക് വിശുദ്ധനായി മാറിയെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: ഇ.എം.എസിനേയും പി.വി അന്‍വറിനേയും തമ്മില്‍ താരതമ്യപ്പെടുത്താൻ സാധിക്കില്ലെന്ന് എ.എ റഹീം എംപി. 140 എം.എല്‍എമാരില്‍ ഏറ്റവുമധികം ആക്രമിക്കപ്പെട്ടയാളായിരുന്നു അൻവർ. മാധ്യമങ്ങള്‍ വേട്ടയാടിയ ആളായിരുന്നു. ഒറ്റദിവസം കൊണ്ട് അന്‍വര്‍ മാധ്യമങ്ങള്‍ക്ക് വിശുദ്ധനായി മാറിയെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
അന്‍വറിനെ നിലവില്‍ പിന്തുണയ്ക്കുന്നതില്‍ അസ്വഭാവികതയൊന്നുമില്ല. ശരിയായ നിലപാടുകളുയര്‍ത്തിപ്പിടിക്കുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി നിലനില്‍ക്കുകയും ചെയ്തതയാളാണ്. ഇപ്പോള്‍ അദ്ദേഹം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന നിലപാടുകള്‍ ആരേയാണ് സഹായിക്കുന്നത്. ആര്‍ക്കാണ് എതിര്, എന്നറിയാന്‍ നാസ വരെയൊന്നും പോകേണ്ടെന്നും എ എ റഹീം പറഞ്ഞു. ദൃശ്യമാധ്യമങ്ങള്‍ നോക്കിയാല്‍ മതിയെന്നും എ.എ റഹീം പറഞ്ഞു.
ഇ.എം.എസ് അംഗമായിരുന്ന കോണ്‍ഗ്രസും പി.വി അന്‍വര്‍ അംഗമായിരുന്ന കോണ്‍ഗ്രസും ഒരുപോലെയാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിപോലും അവകാശപ്പെടില്ല. അത് ചരിത്രവിരുദ്ധമാണ്. ഇ.എം.എസ് ചരിത്രപുരുഷനാണ്. അങ്ങനെയൊരു താരതമ്യമേ പാടില്ല. ഇ.എം.എസ് അംഗമായിരുന്നത് ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമാണ്.
ഇ.എം.എസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വന്നു. മാര്‍ക്‌സിസത്തിന്റെ മനസ് മനസിലാക്കി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാരും പി.വി അന്‍വറിന്റെ ഇത്തരം പ്രവണതകളെ പിന്തുണയ്ക്കും എന്ന് തോന്നുന്നില്ല. അങ്ങനെയാരെങ്കിലും തെറ്റദ്ധരിച്ച് പിന്തുണയ്ക്കുന്നുണ്ട് എങ്കില്‍ അത് തെറ്റാണ് എന്നുതന്നെയാണ് അഭിപ്രായമെന്നും എ എ റഹീം വ്യക്തമാക്കി.