തൊണ്ടയിൽ മുട്ടുസൂചി കുടുങ്ങി അപകടാവസ്ഥയിലായ യുവതിക്ക് പുതുജീവൻ : തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ചാണ് 24 കാരിയുടെ തൊണ്ടയിൽനിന്ന്  മുട്ടുസൂചി അതിവിദഗ്ധമായി പുറത്തെടുത്തത് 

തൊണ്ടയിൽ മുട്ടുസൂചി കുടുങ്ങി അപകടാവസ്ഥയിലായ യുവതിക്ക് പുതുജീവൻ. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ചാണ്  നരിക്കോട് സ്വദേശിയായ 24 കാരിയുടെ തൊണ്ടയിൽ കുടുങ്ങിയ മുട്ടുസൂചി സങ്കീർണ്ണമായ അവസ്ഥയിലും അതിവിദഗ്ധമായും സുരക്ഷിതമായും പുറത്തെടുത്തത് 

 

തട്ടം കുത്താൻ ഉപയോഗിക്കുന്ന മുട്ടുസൂചിയിൽ അബദ്ധവശാൽ തൊണ്ടയിൽ കുരുങ്ങി വേദന കൊണ്ട് പുളയുന്ന അവസ്ഥയിലാണ് യുവതി  

തളിപ്പറമ്പ : തൊണ്ടയിൽ മുട്ടുസൂചി കുടുങ്ങി അപകടാവസ്ഥയിലായ യുവതിക്ക് പുതുജീവൻ. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ചാണ്  നരിക്കോട് സ്വദേശിയായ 24 കാരിയുടെ തൊണ്ടയിൽ കുടുങ്ങിയ മുട്ടുസൂചി സങ്കീർണ്ണമായ അവസ്ഥയിലും അതിവിദഗ്ധമായും സുരക്ഷിതമായും പുറത്തെടുത്തത് 

തട്ടം കുത്താൻ ഉപയോഗിക്കുന്ന മുട്ടുസൂചിയിൽ അബദ്ധവശാൽ തൊണ്ടയിൽ കുരുങ്ങി വേദന കൊണ്ട് പുളയുന്ന അവസ്ഥയിലാണ് യുവതി  തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിയത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ  ഡോ.അനൂപ് അബ്ദുൾ റഷീദ്, നഴ്സ് ഉഷ ടി എന്നിവർ ചേർന്നാണ് അതിവിദഗ്ധമായി സൂചി പുറത്തെടുത്തത്. 

സൂചി ശ്വാസനാളത്തിലേക്കോ രക്തധമനികളിലോ കയറിയിരുന്നെങ്കിൽ കൂടുതൽ അപകടാവസ്ഥയിലാകുമായിരുന്നു.മരണംവരെ സംഭവിക്കുവാൻ ഉള്ള സാധ്യത ഉണ്ടായിരുന്നു.സൂചി വിഴുങ്ങിയതായിരുന്നെങ്കിലും ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ എക്സറെയിൽ  തൊണ്ടയിൽ ആണ് സൂചി കുരുങ്ങിയിരിക്കുന്നത് എന്ന് വ്യക്തമായി. 

തുടർന്ന് എൻഡോസ്കോപ്പിൽ ആണ് ശ്വാസനാളത്തിനു മുകളിലായി കഴുത്തിന് പിന്നിലേക്കായി തറച്ചു നിൽക്കുന്ന രീതിയിൽ സൂചി കണ്ടത്. നീര് വരുന്നതിന് മുന്നേ ഇത് പുറത്തെടുക്കേണ്ടിയിരുന്നു. നീര് വന്നാൽ കൂടുതൽ സങ്കീർണമാവുകയും ശ്വാസനാളത്തിന് മുകളിലായതിനാൽ ശ്വാസംമുട്ടൽ വരാൻ സാധ്യതയുണ്ടായിരുന്നു. 

എന്നാൽ വേദന കൊണ്ട് പുളയുകയായിരുന്ന യുവതിക്ക്  മയക്കം കൊടുത്ത് മാത്രമേ  സൂചി പുറത്തേക്ക് എടുക്കാൻ ആകുമായിരുന്നുള്ളൂ. എന്നാൽ ഭക്ഷണം കഴിച്ച് അധികം സമയം ആവാത്തതിനാൽ  അനസ്തേഷ്യ ഡോക്ടറുമായി ചർച്ച ചെയ്തപ്പോൾ  ഹൈ റിസ്കിലെ ഇത് ചെയ്യാൻ സാധിക്കൂ എന്നാണ് അറിയിച്ചത്. 

തുടർന്ന് യുവതിയുടെ ബന്ധുക്കളുമായി സംസാരിച്ചതിന് ശേഷമാണ് അനസ്തേഷ്യ നൽകി മുട്ടുസൂചി പുറത്തെടുത്തത്. യുവതി നിലവിൽ ആരോഗ്യവതിയാണ്.ഇതിന് മുൻപ്  നാണയം, എല്ലിൻ കഷ്ണം തുടങ്ങിയവ  പുറത്തെടുത്തിരുന്നുവെങ്കിലും ഇത്രയും സങ്കീർണമായ രീതിയിൽ മുട്ടുസൂചി പുറത്തെടുത്തത് ആദ്യമായാണ് എന്ന് ഡോക്ടർമാർ പറയുന്നു