വൈതൽ മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി മിന്നലേറ്റ് മരിച്ചു
വിനോദസഞ്ചാരകേന്ദ്രമായ പൈതൽ മലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണന്ത്യം, ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു ആണ് മരിച്ചത്. 31 വയസ്സായിരുന്നു. കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം
കണ്ണൂർ: വിനോദസഞ്ചാരകേന്ദ്രമായ പൈതൽ മലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണന്ത്യം, ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു ആണ് മരിച്ചത്. 31 വയസ്സായിരുന്നു. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയായ അഞ്ചു മാത്യു കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം സംഭവിച്ചത്.
ഞായറാഴ്ച്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം.. മൺസൂണിൽ വൈതൽ മലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തിയതായിരുന്നു ദമ്പതികൾ. അഞ്ജുവിൻ്റെ മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മലയോര മേഖലയിൽ പെയ്ത കനത്ത മഴയ്ക്കും ഇടിക്കുമൊപ്പമാണ് അതിശക്തമായ മിന്നലുണ്ടായത്.
പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയാണ് അഞ്ജു മാത്യു. മിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചർ സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഇവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.