കാട്ടുപന്നിയെ പിടികൂടാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
വടക്കാഞ്ചേരി വിരുപ്പാക്കയിൽ കാട്ടുപന്നിയെ പിടികൂടാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു.
Nov 28, 2024, 09:20 IST
തൃശൂർ: വടക്കാഞ്ചേരി വിരുപ്പാക്കയിൽ കാട്ടുപന്നിയെ പിടികൂടാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വിരുപ്പാക്ക സ്വദേശി ഷെരീഫ് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി.