തലയില്‍ ചക്ക വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പ്ലാവില്‍ നിന്ന് ചക്ക ഇടുന്നതിനിടെ തലയില്‍ ചക്ക വീണ് ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു.കോങ്ങാട് പുലാപ്പറ്റ ചീനിക്കടവ് കുബ്രോട്ടില്‍ വീട്ടില്‍ ശശി ആണ് മരിച്ചത്. 

 

വീട്ടുവളപ്പിലെ ഉയരമുള്ള പ്ലാവില്‍ നിന്ന് മുളയുടെ തോട്ടി ഉപയോഗിച്ച്‌ ചക്ക ഇടുകയായിരുന്നു ശശി. ഈ സമയം പെട്ടെന്ന് ഒരു ചക്ക അടർന്നു വീണ് ശശിയുടെ തലയില്‍ നേരിട്ട് പതിക്കുകയായിരുന്നു.

പാലക്കാട് : പ്ലാവില്‍ നിന്ന് ചക്ക ഇടുന്നതിനിടെ തലയില്‍ ചക്ക വീണ് ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു.കോങ്ങാട് പുലാപ്പറ്റ ചീനിക്കടവ് കുബ്രോട്ടില്‍ വീട്ടില്‍ ശശി ആണ് മരിച്ചത്. 

തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീട്ടുവളപ്പിലെ ഉയരമുള്ള പ്ലാവില്‍ നിന്ന് മുളയുടെ തോട്ടി ഉപയോഗിച്ച്‌ ചക്ക ഇടുകയായിരുന്നു ശശി. ഈ സമയം പെട്ടെന്ന് ഒരു ചക്ക അടർന്നു വീണ് ശശിയുടെ തലയില്‍ നേരിട്ട് പതിക്കുകയായിരുന്നു.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ശശിയെ ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ ചികിത്സയോട് ശരീരം പ്രതികരിക്കാത്തതിനെ തുടർന്ന് ഇന്ന് ശശി മരണത്തിന് കീഴടങ്ങി.