നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട് ഉള്ള്യേരി സ്വദേശിയെ ബസ് സ്റ്റാന്റിന് മുന്‍പില്‍ വച്ച് ആക്രമിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച കേസില്‍ ഇയാള്‍ റിമാന്റില്‍ കഴിഞ്ഞുവരികയായിരുന്നു.

 

കോഴിക്കോട്, മലപ്പുറം, എറണാകുളം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ട്.

നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് ഫാസിലി (22) നെതിരെയാണ് നടപടി. കോഴിക്കോട്, മലപ്പുറം, എറണാകുളം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ട്.


കോഴിക്കോട് ഉള്ള്യേരി സ്വദേശിയെ ബസ് സ്റ്റാന്റിന് മുന്‍പില്‍ വച്ച് ആക്രമിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച കേസില്‍ ഇയാള്‍ റിമാന്റില്‍ കഴിഞ്ഞുവരികയായിരുന്നു. കാപ്പ ഉത്തരവിട്ട ശേഷം ഇയാളെ ജില്ലാ ജയിലില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പന്നിയങ്കര ഇന്‍സ്പെക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍ സമര്‍പിച്ച ശുപാര്‍ശയിലാണ് ജില്ലാ കലക്ടര്‍ കാപ്പ ഉത്തരവ് ഇറക്കിയത്.