അങ്കമാലിയിൽ ഉറങ്ങിക്കിടന്നിരുന്ന യുവതിയുടെ രണ്ടര പവന്‍ സ്വര്‍ണ്ണമാല ജനല്‍ വഴി കവര്‍ന്നു

പീചാനിക്കാട്‌ വീടിനകത്ത്‌ ഉറങ്ങിക്കിടന്നിരുന്ന യുവതിയുടെ രണ്ടര പവനോളം വരുന്ന സ്വര്‍ണ്ണമാല ജനല്‍ വഴി മോഷ്‌ടിച്ചു.പള്ളിയാന്‍ വീട്ടില്‍ അനൂപ്‌ പാപ്പച്ചന്റെ ഭാര്യ മീനു അനുവിന്റെ സ്വര്‍ണമാലയാണ്‌ മോഷണം പോയത്‌.

 

ജനലിനുള്ളിലൂടെ കൈയിട്ട്‌ ആയുധം ഉപയോഗിച്ചാണ്‌ മോഷ്‌ടാവ്‌ മാല പൊട്ടിച്ചത്‌. യുവതിയുടെ കഴുത്തിന്‌ പോറല്‍ ഏറ്റിട്ടുണ്ട്‌

അങ്കമാലി : പീചാനിക്കാട്‌ വീടിനകത്ത്‌ ഉറങ്ങിക്കിടന്നിരുന്ന യുവതിയുടെ രണ്ടര പവനോളം വരുന്ന സ്വര്‍ണ്ണമാല ജനല്‍ വഴി മോഷ്‌ടിച്ചു.പള്ളിയാന്‍ വീട്ടില്‍ അനൂപ്‌ പാപ്പച്ചന്റെ ഭാര്യ മീനു അനുവിന്റെ സ്വര്‍ണമാലയാണ്‌ മോഷണം പോയത്‌. 

ജനലിനുള്ളിലൂടെ കൈയിട്ട്‌ ആയുധം ഉപയോഗിച്ചാണ്‌ മോഷ്‌ടാവ്‌ മാല പൊട്ടിച്ചത്‌. യുവതിയുടെ കഴുത്തിന്‌ പോറല്‍ ഏറ്റിട്ടുണ്ട്‌. ചൊവ്വാഴ്‌ച പുലര്‍ച്ചെ മൂന്നുമണിയോടെ ആയിരുന്നു സംഭവം. 

മോഷണം നടന്ന ഉടന്‍ ഒരാള്‍ വീടിന്‌സമീപത്തുകൂടെ നടന്നുപോകുന്നത്‌ കണ്ടതായി വീട്ടുകാര്‍ പറയുന്നു. വീടിനടുത്തു നിന്ന്‌ മാലയുടെ താലി കണ്ടെടുത്തു. അങ്കമാലി പോലീസ്‌ സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വിരലടയാള വിദഗ്‌ധരും ഡോഗ്‌ സ്‌ക്വാഡും പരിശോധനയ്‌ക്കായി എത്തിയിരുന്നു. പീച്ചാനിക്കാട്‌ പ്രദേശത്ത്‌ മോഷണം പെരുകി വരുന്നതില്‍ ആശങ്കയിലാണ്‌ നാട്ടുകാര്‍.