കൊച്ചിയിൽ യുവതിയുടെ തലയിൽ തുണിയിട്ട് മൂടി  മൊബൈല്‍ഫോണും മാലയും കവര്‍ന്നു

കണ്ണൂര്‍ സ്വദേശിനി ജസ്‌ന ഫാത്തിമയുടെ തലയിലാണ് തുണിയിട്ട് മൂടി മൊബൈല്‍ഫോണും മാലയും കവര്‍ന്നത്.

 

കൊച്ചി: കളമശ്ശേരിയില്‍ യുവതിയുടെ മൊബൈല്‍ഫോണും മാലയും കവര്‍ന്നു. കണ്ണൂര്‍ സ്വദേശിനി ജസ്‌ന ഫാത്തിമയുടെ തലയിലാണ് തുണിയിട്ട് മൂടി മൊബൈല്‍ഫോണും മാലയും കവര്‍ന്നത്. ജോലി കഴിഞ്ഞ് കളമശ്ശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
കാനയിലേക്ക് ചവിട്ടി വീഴ്ത്തിയശേഷം റെയില്‍വേ പാലത്തിന്റെ തൂണില്‍ തലയിടിപ്പിച്ചതായി യുവതി പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ യുവതി  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 ഒരു പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു.